കയർഫെഡ് ഡിസ്‌കൗണ്ട് സെയിൽ ഒക്‌ടോബർ അഞ്ച് വരെ

Pathanamthitta
Print Friendly, PDF & Email

കോന്നി – കേരള സർക്കാർ സ്ഥാപനമായ കോന്നി കയർഫെഡ് ഷോറൂമിൽ ഓണാഘോഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി നൽകിയിരുന്ന ഓഫറുകൾ, നബിദിനവും, ഗാന്ധിജയന്തിയും പ്രമാണിച്ച് ഒക്‌ടോബർ അഞ്ച് വരെ നീട്ടി. കയർ ഫെഡ് മെത്തകൾക്ക് 30 ശതമാനം മുതൽ 50 ശതമാനം വരെ ഡിസ്‌കൗണ്ടും ഡബ്ബിൾ കോട്ട് ലൈഫ് മെത്ത വാങ്ങുമ്പോൾ മറ്റൊരു മെത്ത സൗജന്യവും ഉണ്ടായിരിക്കും. നറുക്കെടുപ്പിലൂടെ ഒന്നാംസമ്മാനമായി മൂന്ന് പവൻ , രണ്ടാംസമ്മാനം രണ്ട് പവൻ, മൂന്നാം സമ്മാനം ഒരു പവൻ, സമാശ്വാസ സമ്മാനമായി ഒരു ഗ്രാം വീതം 50 പേർക്ക് നൽകുന്നു. കയർമാറ്റുകൾ, പി.വി.സി. മാറ്റുകൾ, എന്നിവയ്ക്ക് 10 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവും സർക്കാർ, അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവർക്ക് പലിശരഹിത വായ്പയും പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. ഫോൺ: 9447861345

Leave a Reply

Your email address will not be published. Required fields are marked *