അടൂർ: ഏനാത്ത് ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ച നിലയിൽ. തട്ടാരുപടി-കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി. അലക്‌സ് (ലിറ്റിൻ 45), മൂത്തമകൻ മെൽവിൻ എന്നിവരാണ് മരിച്ചത്. കുട്ടിയെ വിഷം കൊടുത്തോ കഴുത്തിൽ കയർ മുറുക്കിയോ ആകാം കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് സംഭവമെന്ന് കരുതുന്നു. മാത്യുവിന്റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടു മക്കളും മാത്യൂവും മാത്രമാണ് വീട്ടിൽ താമസം.
മെൽവിൻ സുഖമില്ലാത്ത കുട്ടിയാണെന്ന് പറയുന്നു. ഇളയ മകൻ ആൽവിൻ (5) ഇന്ന് പുലർച്ചെ മൃതദേഹം കണ്ടതിന് ശേഷം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഏനാത്ത് പൊലീസ് സ്ഥലത്ത് വന്ന് മേൽനടപടി സ്വീകരിച്ചു. മാത്യു മദ്യപാനിയാണ്. വിദേശത്തുള്ള ഭാര്യയുമായി ഇയാൾ സ്വരച്ചേർച്ചയിലല്ല. മദ്യലഹരിയിലാകാം കൊല നടത്തിയതെന്ന് കരുതുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

