വയോധിക നൽകിയ പരാതി അന്വേഷിക്കാനെത്തിയ സബ് ഇൻസ്പെക്ടർക്ക് നേരെ കയ്യേറ്റം ; പ്രതി പിടിയിൽ

Crime
Print Friendly, PDF & Email

അടൂർ – വയോധിക നൽകിയ പരാതി അന്വേഷിക്കാനെത്തിയ അടൂർ പോലീസ് സബ്ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതിയെ പിടികൂടി. അടൂർ ആനന്ദപ്പള്ളി സ്വദേശിയായ താമരശ്ശേരി വടക്കേതിൽ വീട്ടിൽ നജീബ് എം.റ്റി.(37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12-ാം തീയതി പ്രതിയുടെ അയൽവാസിയായ 73 വയസ്സുളള സ്ത്രീയുടെ വീട്ടിൽ എത്തി പ്രതി കലഹമുണ്ടാക്കുന്നതായി പോലീസ് കൺട്രോൾ റൂം മുഖേന ലഭിച്ച പരാതിയിൻമേലുളള അന്വേഷണത്തിനായി പ്രതിയുടെ വീട്ടിലെത്തിയ അടൂർ പോലീസ് സബ് ഇൻസ്പെക്ടറെ പ്രതി അസഭ്യം വിളിച്ചുകൊണ്ട് ആക്രമാസക്തനായി കൈയ്യേറ്റം ചെയ്യുകയായിരുന്നു. കൈയ്യേറ്റത്തെ തുടർന്ന് പോലീസുദ്യോഗസ്ഥന് പരിക്ക് പറ്റിയതായി മനസ്സിലാക്കിയ പ്രതി സ്ഥലത്ത് നിന്നും കടന്നുകളയുകയും തുടർന്ന് ഒളിവിലാകുകയും ചെയ്തു . സംഭവത്തിന് കേസ് എടുത്ത പോലീസ് അടൂർ പോലീസ് സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയ്.മോൻ, എ.എസ്.ഐ പ്രമോദ്, എസ്.സി.പി.ഒ ശ്യാം , സി.പി.ഒ മാരായ അർജുൻ,സനൽ, ആതിര,ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് . 2008 ൽ അടൂർ പോലീസ് രജിസ്റ്റർ ചെയ്ത നരഹത്യാക്കേസിലും പ്രതിയാണ് . അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി .

Leave a Reply

Your email address will not be published. Required fields are marked *