ഉപതെരഞ്ഞെടുപ്പ് അങ്ങ് പുതുപള്ളിയിലും ചൂട് ഇങ്ങ് കുമ്പനാട്ടും

Kerala Pathanamthitta Special

കുമ്പനാട്: പുതുപള്ളിയിൽ ഉപതിരഞ്ഞെടുപ്പ് അതിന്റെ മൂർത്തിനിയാവസ്ഥയിലേക്ക് കടന്ന് ഇന്ന് പോളിങ് ബൂത്തിലേക്ക് പോകുമ്പോൾ തിരഞ്ഞെടുപ്പ് ചൂടും പിരിമുറക്കവും ഇങ്ങ് കുമ്പനാട് എന്ന കൊച്ചു ഗ്രാമത്തിലുമുണ്ട്. കാരണം ഈ നാട്ടുകാർക്ക് അത്രക്ക് ഹൃദയ ബന്ധമാണ് പുതുപള്ളിയുമായും അന്തരിച്ച മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായിട്ടുളളത്. ഈ നാട്ടുകാരായ ആളുകളുടെ ചെറുതും വലുതുമായ അനേകം ആവശ്യങ്ങളിലും ആഘോഷങ്ങളിലും നിറ സാന്നിധ്യമായാരുന്നു ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവ്. അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ഈ നാട്ടുകാരിയായ നാലു ദിവസം പ്രായമായ കുട്ടിയെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലൂടെ സിനിമയെ വെല്ലുന്ന ചടുതലയോടെ വെല്ലൂർ സിഎംസി ക്രിസ്റ്റൻ മെഡിക്കൽ കോളേജില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നല്കി ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത് ഈ നാട്ടുകാർക്ക് മറക്കാൻ പറ്റില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇവിടെ നിന്നും നിലവധി പാർട്ടി അനുഭാവികളും സാധാരണ ആളുകളും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പുതുപള്ളിയിൽ എത്തിയത്. ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുബിൻ നീറുംപ്ലാക്കലിന്റെ നേതൃത്വത്തിലാണ് കുമ്പനാട്ട് നിന്നും ഇവർ പുതുപള്ളിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയത്. ഉമ്മൻ ചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ആദ്യം പ്രതികരിച്ച വ്യക്തികളിൽ ഒരാളാണ് സുബിൻ നീഴുംപ്ലാക്കൽ. ഉമ്മൻ ചാണ്ടിയുടെ ഇളയ മകളായ അച്ചു ഉമ്മനെ വിവാഹം കഴിച്ച് അയച്ചതും കുമ്പനാടിന് സമീപമുള്ള പുല്ലാടെന്ന സ്ഥലത്താണ്. പത്തനംതിട്ട ജില്ലയിലെ ഏറ്റവും തലമുതിര്‍ന്ന കോൺഗ്രസ് നേതാവും 1969 ൽ കൊല്ലം ജില്ലയിലെ പത്തനംതിട്ട നിയോജക മണ്ഡലത്തിൽ നിന്നും കെപിസിസി അംഗമായ മാത്യു കല്ലുങ്കത്തറ, ഇൻസ്റ്റൂഡ് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇൻഡ്യയുടെ മുൻ കൊച്ചി ചാപ്റ്റർ ചെയർമാനായ അരുൺ കമലോൽഭവൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പുതുപള്ളി, പാമ്പാടി, അയർക്കുന്നം എന്നീ പഞ്ചായത്തിലെ ബൂത്തുകളിലാണ് കഴിഞ്ഞ പതിനാല് ദിവസം തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. രസകരമായ കാഴ്ച ഇവർക്ക് ആർക്കും കോൺഗ്രസ് പാർട്ടിൽ കാര്യമായ പോസ്റ്റുകൾ ഒന്നുമില്ല. പുതുപള്ളിയിൽ ചാണ്ടി ഉമ്മൻ നാല്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് ഇവരുടെ കണക്ക് കൂട്ടൽ.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *