കോഴിക്കോട് സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാർത്ഥിനി ചെന്നൈയിലെ കോളേജ് ഹോസ്റ്റലിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ രംഗത്ത് . താമരശ്ശേരി സ്വദേശി ബബീഷിന്റെ മകളും പൂവൻമലയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുമായ ദേവി കൃഷ്ണ 22 ആണ് മരണപ്പെട്ടത് .
ചെങ്കൽപേട്ട കർപ്പക വിനായക മെഡിക്കൽ കോളേജിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയായിരുന്നു ദേവി കൃഷ്ണ. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ദേവി കൃഷ്ണയുടെ മൃതദേഹം കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റൂമിലുള്ള പെൺകുട്ടികളാണ് ദേവീകൃഷണയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഹോസ്റ്റൽ വാർഡനും അദ്ധ്യാപകരും എത്തി കെട്ടഴിച്ചു വേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അപ്പോഴേക്കും ദേവീകൃഷ്ണ മരണത്തിന് കീഴടങ്ങിയിരുന്നു. കോളേജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തി മൃതദേഹം വീട്ടിലെത്തിച്ചു.
ദേവീകൃഷ്ണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വീട്ടുകാർ മരണവിവരം അറിയുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിച്ചു. സംസ്കാരം നടന്നു. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പോലീസ് പരിശോധിച്ച് വരികയാണ് എന്നാണറിയുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

