പാലക്കാട്: പ്രതിയുടെ പേന കൈവശപ്പെടുത്തി എസ്എച്ച്ഒ. തൃത്താല പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്. 60000 രൂപയോളം വില വരുന്ന പേനയാണിത്.
സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി ശുപാര്‍ശ നല്‍കി. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. കാപ്പ നടപടികള്‍ക്ക് വേണ്ടി സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

