മെഴുവേലി – ചിങ്ങപ്പിറവി കർഷകദിനമായി കേരളമാകെ കർഷകരെ ആദരിക്കുമ്പോൾ, സാമൂഹിക പരിഷ്‌കർത്താവ് ആയിരുന്ന സരസകവി മൂലൂർ എസ് പദ്മനാഭ പണിക്കരാൽ ഒരു നൂറ്റാണ്ടിനു മുമ്പ് സ്ഥാപിതമായ ഗംഗാധര വിലാസം ഗവ. എൽപി സ്‌കൂളിലും ഒരു കർഷകനെ ആദരിച്ചു. സ്‌കൂൾ നിൽക്കുന്ന മെഴുവേലി പഞ്ചായത്ത് 12 ആം വാർഡിലെ മികച്ച കർഷകനായ ശ്രീ. ബാബു എൻപി യെയാണ് സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ആയ ശ്രീമതി സരിത ടീച്ചറും, എം രമ്യ ടീച്ചറും ചേർന്ന് ആദരിച്ചത്. സരയു ടീച്ചർ ആശംസകൾ പറഞ്ഞു. ശ്രീമതി ശ്രീലത ടീച്ചർ നന്ദിയും പറഞ്ഞു
ഒരു നൂറ്റാണ്ടു പഴക്കമുള്ള ഈ വിദ്യാലയത്തെ സംരക്ഷിക്കാനും, മാതൃകാപരമായ രീതിയിൽ പുനഃജ്ജീവിപ്പിക്കാനും പൂർവ്വ വിദ്യാർത്ഥികൾ അടക്കമുള്ള സ്‌കൂളിന്റെ അഭ്യുദയകാംക്ഷികൾ മുന്നോട്ടു വന്നതിനെ തുടർന്ന് സ്‌കൂളിന്റെ അറ്റകുറ്റപ്പണികളും, ചുവരുകളിൽ ചിത്രങ്ങൾ വരച്ചു മനോഹരമാക്കുന്നത് അടക്കമുള്ള ജോലികൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ വരുന്ന വിജയദശമി ( പൂജ ) ദിനത്തോടനുബന്ധിച്ചു ലോവർ പ്രൈമറി ക്ളാസുകളും അത്യാധുനിക സജ്ജീകരണങ്ങളോടെ സ്‌കൂളിൽ ആരംഭിക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും.
What do you feel about this post?
Like
Love
Happy
Haha
Sad

