കോട്ടയിൽ കലുങ്ക് അപകടാവസ്ഥയിൽ ; ഗതാഗത നിയന്ത്രണം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട ജില്ലയിലെ മഞ്ഞനിക്കര ഇലവുംതിട്ട റോഡിൽ ആറന്മുള പഞ്ചായത്തിൽ കോട്ട ജംഗ്ഷന് സമീപം നിലവിലുളള കലുങ്ക് അപകടാവസ്ഥയിലായതിനാൽ ഭാരവാഹനങ്ങൾ ഈ വഴി കടന്നുപോകുന്നത് നിരോധിച്ചതായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. മുളക്കുഴ വഴി കോട്ട – എലിമുക്ക് കാരിത്തോട്ട – കിടങ്ങന്നൂർ വഴി പോകേണ്ട ഭാരവാഹനങ്ങൾ പൊയ്കമുക്കിൽ നിന്നും തിരിഞ്ഞു കുറിച്ചിമുട്ടം – വല്ലന വഴി പോകണം. കിടങ്ങന്നൂർ – കാരിത്തോട്ട വഴികോട്ട – മുളക്കുഴ ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങൾ മണപ്പളളി – വല്ലന കുറിച്ചിമുട്ടം തിരിഞ്ഞു പൊയ്കമുക്ക് വഴി പോകണം

Leave a Reply

Your email address will not be published. Required fields are marked *