സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Crime Kannur
Print Friendly, PDF & Email

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡീപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് പോക്സോ നിയമപ്രകാരം പരിയാരം പൊലീസ് അറസ്റ്റു ചെയ്തത്.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് കുട്ടി അദ്ധ്യാപകരോട് ലൈം​ഗിക അതിക്രമത്തെ കുറിച്ച് പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു ഇയാളുടെ അതിക്രമം കുട്ടിക്ക് നേരെ നടന്നത് .

Leave a Reply

Your email address will not be published. Required fields are marked *