സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല ; കൊലപാതകം, ഭർത്താവ് ബിനു കസ്റ്റഡിയിൽ

Crime
Print Friendly, PDF & Email

ഇടുക്കി – ഇന്നലെ പീരുമേട്ടിലെ വനത്തിനുള്ളിൽ ആദിവാസി സ്ത്രീയായ സീത മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സീതയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു ഭർത്താവ് ബിനു പോലീസിനോട് പറഞ്ഞത്. എന്നാൽ പോസ്‌റ്റ്‌മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. വന്യമൃഗ ആക്രമണത്തിൻ്റെ ലക്ഷണങ്ങൾ പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയില്ല. സീതയുടെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ട്. മുഖത്തും കഴുത്തിലും മൽപ്പിടുത്തത്തിൻ്റെ പാടുകൾ കണ്ടെത്തി. ഭർത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സീതയുടെ തലയുടെ വലതു ഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചിട്ടുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതമുണ്ട്.ഇത് മരത്തിൽ ഇടിപ്പിച്ചതാകാമെന്നാണ് സൂചന. തലയുടെ പിന്നിലെ പരിക്ക് വീഴ്‌ചയിൽ സംഭവിച്ചതാകാം എന്നാണ് കരുതുന്നത്.

സീതയുടെ തലയുടെ വലതു ഭാഗം പലതവണ പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചിട്ടുണ്ട്. തലയുടെ ഇടത് വശത്തും ക്ഷതമുണ്ട്.ഇത് മരത്തിൽ ഇടിപ്പിച്ചതാകാമെന്നാണ് സൂചന. തലയുടെ പിന്നിലെ പരിക്ക് വീഴ്‌ചയിൽ സംഭവിച്ചതാകാം എന്നാണ് കരുതുന്നത്.ഉയർന്ന ഭാഗത്ത്നിന്ന് സീത താഴേക്ക് വീണിട്ടുണ്ട്. പാറയിൽ തലയിടിച്ചാണ് വിണത്. ഇടതുവശത്തെ ഏഴ് വരിയെല്ല് ഒടിയുകയും രണ്ടെണ്ണം ശ്വാസകോശ ത്തിൽ കുത്തിക്കയറുകയും ചെയ്‌തു. വലത് വശത്ത ആറ് വരിയെല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. നാഭിക്ക് തൊഴി ഏറ്റതായും പോസ്‌റ്റ്‌മോർട്ടത്തിൽ വ്യക്തമായി. തലയുടെ വലതു വശത്താണ് പരിക്ക് കൂടുതലുള്ളത്. ഭർത്താവിന്റെ മർദ്ദനത്തിലാകണം മരണമെന്നാണ് പോലീസ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *