തിരുവല്ല: പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവാനന്തര ശുശ്രൂഷയിൽ ചികിത്സയിലായിരുന്ന യുവതിയെ നഴ്‌സിന്റെ വേഷത്തിലെത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പുളിക്കീഴ് പോലീസ് കസ്റ്റഡിയിൽ വാങ്ങി. കായംകുളം പുല്ലുകുളങ്ങര സ്വദേശി സ്‌നേഹയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ ആയിരുന്ന കായംകുളം കണ്ടല്ലൂർ വെട്ടല്ലൂർ കിഴക്കേതിൽ എസ്.അനുഷ (30) നെയാണ് തിരുവല്ല കോടതി രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതിക്കായി നൽകിയ ജാമ്യാപേക്ഷ തള്ളിയ കോടതി പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് പോലീസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ അനുഷ സ്‌നേഹയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്‌നേഹയുടെ ഭർത്താവും അനിഷയുടെ ആണ് സുഹൃത്തുമായ അരുണിനെ സ്വന്തമാക്കാനാണ് ഇത്തരം ഒരു കുറ്റകൃത്യം ചെയ്തതെന്ന് അനുഷ പോലീസിൽ മൊഴി നൽകിയിരുന്നു. സ്‌നേഹയുടെ ഭർത്താവ് അരുണിനെ പോലീസ് രണ്ടുവട്ടം ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

