കോട്ടയം – പുതുപ്പള്ളി തോട്ടയ്ക്കാടിന് സമീപം പാറമട കുളത്തിൽ വീണ് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.തോട്ടയ്ക്കാട് കവലയിൽ ഓട്ടോ ഓടിക്കുന്ന അജേഷിനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. വാകത്താനം പോലീസും,ഫയർഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിൽ ആണ് മൃതദേഹം കണ്ടെത്തിയത്.അജേഷിനെ കാണാതായ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പാറമട കുളത്തിൽ ഓട്ടോ വീണതായി അറിവ് കിട്ടിയത്.റോഡിനോട് ചേർന്ന് തുറന്നു കിടക്കുന്ന രീതിയിലുള്ള പാറമടയിൽ ഓട്ടം പോയപ്പോൾ അബദ്ധത്തിൽ വീണതാകമെന്ന് കരുതുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

