മുനമ്പം : മുനമ്പത്തെ വസ്‌തു വഖഫ് വകയാണെന്നും അത് തിരികെപ്പിടിക്കും എന്നുമുള്ള വഖഫ് ബോർഡ്

Kerala Pathanamthitta

തിരുവല്ല – ചെയർമാന്റെ അതിമോഹത്തോടുകൂടിയ പ്രസ്‌താവന വലിയ ആപത്ത് വിളിച്ചുവരുത്തുമെന്നും വഖഫ് നിയമം അടിയന്തിരമായി ഭേദഗതി ചെയ്യേണ്ടിവരുന്നത് ഇപ്രകാരമുള്ളവരുടെ ദുഷ്‌ടലാക്കോടുകൂടിയ പ്രവർത്തനങ്ങൾ കാരണമാണെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് മുനമ്പത്ത് സമരപന്തലിൽ പ്രസ്‌താവിച്ചു. വഖഫ് നിയമത്തിൻ്റെ ദുരുപയോഗം കാരണം പ്രയാസത്തിലായ മുനമ്പം ജനതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുനമ്പത്ത് സമരപന്തലിലെത്തിയ കെ.സി.സി. ചുമതലക്കാരുടെ പ്രതിനിധി എന്ന നിലയിൽ മുനമ്പം ജനതയ്ക്ക് പിന്തുണ അർപ്പിച്ചുകൊണ്ട് സംസാരിക്കുക യായിരുന്നു കെ.സി.സി. ജനറൽ സെക്രട്ടറി. വൈസ് പ്രസിഡൻ്റ് മേജർ ആശാ ജസ്റ്റിൻ, ട്രഷറർ റവ. ഡോ. റ്റി. ഐ. ജയിംസ്, വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ഡീക്കൻ ഡോ. അനീഷ് കെ. ജോയി, എക്സിക്യൂട്ടീവ് സമിതി അംഗം എബ്രഹാം സൈമൺ മുതലായവർ സംഘത്തിന് നേതൃത്വം നല്കി.

സത്താർ സേട്ടുവിന് പാട്ടത്തിൽ കിട്ടിയ വസ്‌തു വഖഫ് ചെയ്യുന്നത് എപ്രകാരമാണെന്നും തിരികെ നല്‌കണ മെന്നും ക്രയവിക്രയ അധികാരം ഫറൂക്ക് കോളേജിന് നല്‌കണമെന്നുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി എപ്ര കാരം വഖഫ് നടത്താമെന്നും വഖഫ് ചെയർമാൻ വിശദീകരിക്കണമെന്നും കെ.സി.സി. ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ഇപ്രകാരം മറ്റുള്ളവരുടെ സ്വത്തുക്കൾ കൈവശപ്പെടുത്തത്തക്ക വിധത്തിൽ ദുരുപയോഗം ചെയ്യാ വുന്ന വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഇന്ത്യൻ മതേതരത്വത്തിനും ഇന്ത്യയിലെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനും തടസ്സമാണെന്നും അതിനാൽ അടിയന്തിരമായി വഖഫ് നിയമം ഭേദഗതി ചെയ്യണമെന്നും സമ രപന്തലിൽ വന്ന് മുതലക്കണ്ണീർ പൊഴിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ആത്മാർത്ഥയുണ്ടെങ്കിൽ നിലവിലുള്ള വഖഫ് നിയമത്തിലെ 40, 108 A ഉൾപ്പെടെയുള്ള വകുപ്പുകൾ ഇല്ലാതാക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് കേരളനി യമസഭയിൽ പ്രമേയം പാസ്സാക്കണമെന്നും പ്രകാശ് പി. തോമസ് ആവശ്യപ്പെട്ടു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *