രാമായണത്തിലെ വീരപുത്രൻമാരിൽ ഒരാൾ എങ്കിലും നമ്മൾ പാടി കേൾക്കാത്ത ഒരു ഗാഥയാണ് രാവണപുത്രൻ.
അതിമഹാരഥി നോവലിനെ കുറിച്ച് റാണി ശരൺ.
യുവ എഴുത്തുകാരിൽ പ്രധാനിയായ ശ്രീരാജ് രചിച്ച അതിമഹാരഥി എന്ന പുതിയ നോവലിനെ കുറിച്ച് ഉള്ള അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് റാണി ശരൺ. മാധ്യമപ്രവർത്തക, എഴുത്തുകാരി, നടി തുടങ്ങി പല മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മഹിളാരത്നമാണ് റാണി ശരൺ. ഇപ്പോൾ ശ്രീരാജ് എഴുതിയ
അതിമഹാരഥി നോവൽ വായിച്ചപ്പോൾ ഉള്ള വായന അനുഭവം പങ്കുവെച്ചിരിക്കുകയാണ് റാണി. തന്റെ ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് വായന അനുഭവം പങ്കുവെച്ചത്.
റാണി കുറിച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ശ്രീരാജ് ലോഹിതാക്ഷൻ്റെ അതിമഹാരഥി രാവണപുത്രൻ കയ്യിൽ കിട്ടിയിട്ട് കുറച്ച് ദിവസം ആയെങ്കിലും വായിച്ചു തീർക്കാനായത് ഇന്നാണ്. രാമായണത്തിലെ വീരപുത്രൻമാരിൽ ഒരാൾ എങ്കിലും നമ്മൾ പാടി കേൾക്കാത്ത ഒരു ഗാഥയാണ് രാവണപുത്രൻ ഇന്ദ്രജിത്ത് എന്ന മേഘനാദൻ്റേത്. ആ യുവരാജാവിൻ്റെ ജീവിതം ആണ് ശ്രീരാജ് ഈ നോവലിൽ വരച്ചിടുന്നത്. കുട്ടിയായിരിക്കെ മുത്തശ്ശിയിൽ നിന്ന് കേട്ട കഥകളും പിന്നീടുള്ള പരന്ന വായനയും ഈ രചനയിൽ ശ്രീരാജിനെ സഹായിച്ചു എന്ന് മനസ്സിലാക്കുന്നു.
വളരെ മനോഹരമായ ഭാഷയിൽ തന്നെ ആണ് ശ്രീരാജ് narrate ചെയ്തു പോയിരിക്കുന്നത്. രാമായണത്തിലും പുരാണങ്ങളിലും ഉള്ള എഴുത്തുകാരൻ്റെ ആഴത്തിൽ ഉള്ള അറിവ് നമുക്ക് വ്യക്തമായും മനസ്സിലാവും.പല കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനും പുതിയ അറിവുകൾ നേടാനും സാധിച്ചു. ഈ ഒരു ശ്രമം നടത്തിയതിനും അത് മനോഹരമായും വിജയകരമായും പൂർത്തീകരിച്ചതിനും ശ്രീരാജിന് (ചോഴൻ) അഭിനന്ദനങ്ങൾ. ഇനിയും മികച്ച സൃഷ്ടികൾ ശ്രീരാജിൽ നിന്നും പ്രതീക്ഷിക്കുന്നു
ആശംസകൾ.
റാണി ശരൺ
ഇങ്ങനെയാണ് റാണി കുറിച്ച ഫേസ്ബുക്ക് അവസാനിക്കുന്നത്
What do you feel about this post?
Like
Love
Happy
Haha
Sad

