പത്തനംതിട്ട : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പെരുനാട് പൂവത്തുമ്മൂട് സംഗമ ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് അനുമോദനം നടന്നത്. ഞായർ ഉച്ചയ്ക്ക് 2 ന് പെരുനാട് എസ് എൻ ഡി പി സംയുക്ത ശാഖായോഗം കെട്ടിടത്തിൽ നടന്ന യോഗം വിദ്യാഭ്യാസപ്രവർത്തക സുധ ഭാസി ഉത്ഘാടനം ചെയ്തു. ഡോ. ബാലഗോപാൽ ക്ലാസ്സെടുത്തു. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി ബോധവൽക്കരണക്ലാസ്സ് പെരുനാട് പോലീസ് ഇൻസ്‌പെക്ടർ യു രാജിവ് കുമാർ നയിച്ചു. ലഹരിവിരുദ്ധ ദിനാചരണത്തോടാനുബന്ധിച്ചുള്ള പഠനക്ലാസ്സ് പെരുനാട് എസ് ഐ റെജി തോമസ് എടുത്തു. ജേതാക്കളായ വിദ്യാർഥികൾക്കുള്ള മെമെന്റോകൾ പോലീസ് ഇൻസ്‌പെക്ടർ വിതരണം ചെയ്തു. ക്ലബ് രക്ഷാധികാരി ടി എസ് സജി അധ്യക്ഷനായിരുന്നു. വാർഡ് അംഗം ശ്യാരി ടി എസ്, എം ആർ ഷാജി, ടി ആർ വിശ്വoഭരൻ, ജയചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

