പെരിന്തല്‍മണ്ണ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ അധ്യാപകനെ നാലുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും. നെല്ലിക്കുത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകൻ പൂന്താനം കൊണ്ടിപ്പറമ്പ് പൈനാപ്പിള്ളി ജേക്കബ് തോമസിനെ(55)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.
2019-ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പോക്സോ വകുപ്പ് പ്രകാരം മൂന്നുവര്‍ഷം കഠിനതടവും ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് ശിക്ഷ. പിഴ അടയ്ക്കാത്ത പക്ഷം മൂന്നുമാസംകൂടി തടവ് തുടരും, പ്രതി പിഴയടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്കു നല്‍കും.


