പത്തനംതിട്ട :ഫോറസ്റ്റ് ഉദ്യോഗസ്ഥർ കർഷകരേ വേട്ടയാടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത് എന്ന് വിക്ടർ ടി തോമസ്. തേക്കുതോടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത അൾജീവനൊടുക്കിയ വിഷമത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. ചിറ്റാറിലെ യുവകർഷകൻ ആയ മത്തായിയേ കൊലപെടുത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവ്വീസിൽ തുടരുന്നു. സമാനമായ സഹചര്യം ആണ് ഇന്ന് തേക്കുതോട്ടിൽ നടന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ മലയോര മേഖലയിൽ നിന്ന് ജനങ്ങളേ കുടിയിറക്കാൻ ഉള്ള ശ്രമം നടത്തുകയാണ്. കർഷകർക്ക് ഒരു തരത്തിലും നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. പന്നിയേ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ നടപടി എടുക്കണം. വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നത് തടയാൻ അധുനിക രീതിയിൽ ഉള്ള സംവിധാനങ്ങൾ ഉണ്ടാകണം. വന്യജീവികളുടെ ആക്രമണത്തിൽ ഇരകളായവർക്ക് നഷ്ടപരിഹാരം തുക വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകണം തേക്കുതോട്ടിൽ മരിച്ച രാധാകൃഷ്ണൻ്റെ കുടുംബത്തിന് അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്നും ജുഡീഷ്യൽ അന്വേഷണം വിഷയത്തിൽ നടത്തണമെന്നും സെൻട്രർ ട്രാവൻകൂർ ഡെവലവെമെൻ്റെ കൗൺസിലിൽ ചെയർമാൻ വിക്ടർ ടി തോമസ് പറഞ്ഞു


