ട്യൂഷൻ ടീച്ചറും കാമുകനും ചേർന്ന് തട്ടിക്കൊണ്ടുപോയ 17കാരി പിടിയിലായപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

Crime Trivandrum

തിരുവനന്തപുരം: 17കാരിയെ തട്ടിക്കൊണ്ടു പോയ ട്യൂഷൻ അദ്ധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശിനിയായ 22കാരിയെയും ഇവരുടെ കാമുകനായ വേറ്റിനാട് സ്വദേശിയായ 24 കാരനെയും അങ്കമാലിയിൽ നിന്നാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ യുവതിയ്ക്ക് ഒത്താശ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന 17കാരിയ്ക്ക് ഇവർ നേരത്തെ ട്യൂഷനെടുത്തിരുന്നു. എന്നാൽ യുവതിയും പെൺകുട്ടിയും തമ്മിലുള്ള വഴിവിട്ട ബന്ധം സംബന്ധിച്ച് പെൺകുട്ടിയുടെ വീട്ടുകാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ടു ദിവസം മുമ്പാണ് പെൺകുട്ടിയെ യുവതി തട്ടിക്കൊണ്ടുപോയത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അങ്കമാലി ബസ് സ്റ്റാന്റിൽ നിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പെൺകുട്ടി തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.

പെൺകുട്ടിയ്ക്ക് 18വയസായാൽ ഒന്നിച്ചു ജീവിക്കാനാണ് താൽപര്യമെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് പെൺകുട്ടി വീട്ടുകാർക്കൊപ്പം മടങ്ങി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *