മുംബൈ: ജൂലൈ 12ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന ടീമുകളെ ആണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ഏകദിനടീമിലാണ് സഞ്ജു ഉൾപ്പെട്ടിരിക്കുന്നത്. അഭ്യൂഹങ്ങൾക്ക് വിരാമിമിട്ട രോഹിത് ശർമ തന്നെ ടീമിനെ നയിക്കും. അജിങ്ക്യ രഹാനെ ആണ് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ.
ടെസ്റ്റ് ടീം- രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെഎസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, ആർ ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാർ, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.
ഏകദിന ടീം-രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മൊഹമ്മദ്. സിറാജ്, ഉംറാൻ മാലിക്, മുകേഷ് കുമാർ.
ജൂലൈ 12ന് ആരംഭിക്കുന്ന പര്യടനത്തിൽ രണ്ടു ടെസ്റ്റ് മത്സരങ്ങളും മൂന്നു ഏകദിനങ്ങളും അഞ്ചു ട്വന്റി ട്വിന്റ് മത്സങ്ങളുമുണ്ട്.
What do you feel about this post?
Like
Love
Happy
Haha
Sad

