ഹൈന്ദവ സംസ്കാര പാരമ്പര്യ പ്രകാരമുള്ള ഗൃഹ പ്രവേശനം ചടങ്ങ് എങ്ങനെ വേണമെന്നറിയാമോ ?

Lifestyle Special

കേരളത്തിലും ഇന്ത്യയിൽ എവിടെയും അതാത് പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും വിശ്വാസികളായ ഹൈന്ദവ പാരമ്പര്യ പ്രകാരം ഗൃഹ പ്രവേശനം ഇങ്ങനെയൊക്കെയാണ് നടത്തേണ്ടത്. ഗൃഹ പ്രവേശനം നടത്തുന്ന ഗൃഹനാഥ ഇടതുകാലും ഗൃഹനാഥൻ വലതുകാലും വെച്ചുവേണം പുതുഗൃഹത്തിനുള്ളിലേക്ക് പ്രവേശിക്കാൻ. പാൽപ്പാത്രവും കൊളുത്തിയ നിലവിളക്കുമേന്തി വീടിന് ഒരു വട്ടം പ്രദിക്ഷണം വെച്ച് വേണം ഇവർ അകത്തേയ്ക്ക് കടക്കാൻ. ഇതിനും പലയിടങ്ങളിലും വ്യത്യാസങ്ങളുണ്ട് .

*പാല് കാച്ചുന്ന ചടങ്ങ് എങ്ങനെ ?
യാതൊരു വസ്തുക്കളെയും, പ്രത്യേകിച്ച് ഭക്ഷണസാധനങ്ങളെ അനാവശ്യമായി കളഞ്ഞുകൂടാ എന്നത് പൊതുനിയമമാണ്. എന്നാൽ, ഇങ്ങനെ കളയുന്നത് ഒരു നല്ല ദിവസമാണെങ്കിലോ ? അത് ഏറെ മോശമായിരിക്കും. ഗൃഹപ്രവേശത്തിന്റെ നാൾ പാൽ അടുപ്പിൽവെച്ച് തിളപ്പിച്ചു അടുപ്പിലേക്ക് തൂവികളയുന്ന രീതി ഒട്ടുംതന്നെ ശരിയല്ല. പാൽ കാച്ചിയശേഷം ഈശ്വരനെ പ്രാർത്ഥിച്ചുകൊണ്ട്‌ അത് താഴെയിറക്കി വയ്ക്കുക. അതിനുശേഷം മൂന്നു ചെറിയസ്പൂൺ പാൽ മൂന്നുതവണയായി അടുപ്പിലോഴിച്ച് അഗ്നിദേവന് സമർപ്പിക്കുക. ഇത്രയേ വേണ്ടു. തികഞ്ഞ പ്രാത്ഥനയോടുകൂടി സ്ത്രീയും പുരുഷനും ചേർന്നുവേണം പാൽപ്പാത്രം അടുപ്പിൽ വെയ്ക്കാനും പിന്നീട് ഇറക്കിവെയ്ക്കാനും

നിറംകൊണ്ട് പാൽ സത്വഗുണ രൂപിയാണ്. പാലിൽ നെയ്യടങ്ങിയിരിക്കുന്നത് അദൃശ്യവുമാണല്ലോ. ഇതുപോലെ നമ്മളിൽ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ കണ്ടെത്താനുള്ള സന്ദേശമാണ് ഗൃഹപ്രവേശത്തിലെ ആദ്യ ചടങ്ങായ പാലുകാച്ചലിലൂടെ നിർവഹിക്കുന്നത്. അടുത്തത്‌ വാസ്തുബലി എന്ന പൂജയാണ്. ക്ഷേത്രം ദേവന്റെ ശരീരം എന്നപോലെ ഗൃഹം വാസ്തുപുരുഷന്റെ ദേഹമാണ്. ഈ പുരുഷനെ തൃപ്തിപ്പെടുത്താൻ ദേവപൂജ ആവശ്യമാണ്‌. ഇത്തരത്തിലുള്ള പൂജയിലൂടെയാണ് ഹൈന്ദവ തത്ത്വത്തിന്റെ പൂർണ്ണത.

*ഗൃഹപ്രവേശ മുഹൂർത്തം..
ഗൃഹപ്രവേശത്തിന്‌ കർക്കിടകം, കന്നി, കുംഭം രാശികളിൽ ആദിത്യൻ നിൽക്കുന്ന സമയം ആശുഭമാണ്. അതായത് കർക്കിടകം, കന്നി, കുംഭം മാസങ്ങൾ ഒഴിവാക്കണം. ശിഷ്ടം ഒമ്പത് മാസങ്ങളും ഉത്തമങ്ങളാണ്. മറ്റെല്ലാനിയമങ്ങളും ഗൃഹാരംഭവിധിപോലെ തന്നെ. പുതിയതായി പണികഴിപ്പിച്ച വീട്ടിൽ സൂര്യൻ ഉത്തരായനത്തിലായിരിക്കുന്ന ശുഭ മൂഹൂർത്തത്തിലായിരിക്കും ഗൃഹപ്രവേശം . അതേ സമയം പഴയതും പരിഷ്‌കരിച്ചതുമായ വീടുകളിലെ ഗൃഹപ്രവേശത്തിന്‌ വ്യാഴന്റെയും ശുക്രന്റെയും സ്ഥാനം നോക്കിയായിരിക്കും മുഹൂർത്തം തീരുമാനിക്കുക. ഇതിന്‌ നക്ഷത്രം പരിഗണിക്കാറില്ല. ചന്ദ്ര വർഷ കലണ്ടർ അടിസ്ഥാനമാക്കിയായിരിക്കും ഗൃഹപ്രവേശത്തിന്‌ അനുയോജ്യമായ മാസം കണ്ടെത്തുക. പുതിയ വീട്ടിൽ താമസം തുടങ്ങുന്നതിനായി ആദ്യപ്രവേശിക്കുന്ന സമയത്ത്‌ നടത്തുന്ന ചടങ്ങാണ്‌ ഗൃഹപ്രവേശം. വീട്‌ തയ്യാറായികഴിഞ്ഞാൽ ജ്യോതിഷ പ്രകാരം കണ്ടെത്തുന്ന ഒരു നല്ല ദിവസം കുടുംബാംഗങ്ങൾ താമസം മാറും. ഗൃഹപ്രവേശനത്തിന്‌ പഞ്ചാംഗം നോക്കി ശുഭമുഹൂർത്തം തിരഞ്ഞെടുക്കാറുണ്ട്‌. നമ്മുടെ പുരാണ ലിഖിതങ്ങളിൽ മൂന്ന തരം ഗൃഹപ്രവേശങ്ങളെ കുറിച്ച്‌ പരാമർശിക്കുന്നുണ്ട്‌.

*അപൂർവ
പുതിയ സ്ഥലത്ത്‌ പുതിയതായി നിർമ്മിച്ച ഗൃഹത്തിലേക്കുള്ള ആദ്യ പ്രവേശനം അപൂർവ (പുതു) ഗൃഹപ്രവേശം എന്നറിയപ്പെടുന്നു

*സപൂർവ
വിദേശത്തോ മറ്റെവിടെയെങ്കിലും ആയിരുന്നവർ തിരിച്ചു വന്ന്‌ നേരത്തെ ഉണ്ടായിരുന്ന ഗൃഹത്തിലേക്ക്‌ പ്രവേശിക്കുന്നത്‌ സപൂർവ എന്നാണ്‌ അറിയപ്പെടുന്നത്‌.

*ദ്വന്ദ്വ
തീപിടുത്തം, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങി പലകാരണങ്ങളാൽ നാശം സംഭവിച്ച വീട്‌ വീണ്ടും പുതുക്കി പണിതതിന്‌ ശേഷം ഉള്ള ഗൃഹപ്രവേശം ആണ്‌ ദ്വന്ദ്വ ( പഴയ) ഗൃഹപ്രവേശം. അപൂർവ ഗൃഹ പ്രവേശം കൃത്യമായ ശുഭമുഹൂർത്തവും നാളും കണ്ടെത്തി വേണം നടത്താൻ. എന്നാൽ മറ്റ്‌ രണ്ട്‌ ഗൃഹ പ്രവേശത്തിനും പഞ്ചാംഗം നോക്കി നല്ല സമയം തിരഞ്ഞെടുത്താൽ മതിയാകും.

*വാസ്‌തു പൂജ
ഗൃഹത്തിലേക്ക്‌ ആദ്യമായി പ്രവേശിക്കുന്നതിന്‌ മുമ്പ്‌ വീടിന്‌ പുറത്ത്‌ വാസ്‌തു ദേവതയെ പൂജിക്കുന്നതാണ്‌ വാസ്‌തു പൂജ. ചെമ്പ്‌ കുടത്തിൽ വെള്ളം നിറച്ച്‌ അതിൽ നവധാന്യങ്ങൾ , ഒരു രൂപ നാണയം എന്നിവ ഇടും. കുടത്തിന്‌ മുകളിൽ ഒരു തേങ്ങ വയ്‌ച്ച്‌ ചുവന്ന തുണികൊണ്ട്‌ മൂടി ചുവന്ന നാട കൊണ്ട്‌ കെട്ടും. അതിന്‌ ശേഷം ഇതിനെ പൂജ ചെയ്യും. പിന്നീട്‌ ഭാര്യാഭർത്താക്കൻമാർ ചേർന്ന്‌ ഈ ചെമ്പ്‌ കുടം വീടിന്‌ അകത്തേയ്‌ക്ക്‌ എടുത്ത്‌ ഹോമകുണ്ഡത്തിന്‌ അടുത്ത്‌ വയ്‌ക്കും.

*വാസ്‌തു ശാന്തി
ഹോമം ഉൾപ്പെടുന്ന പൂജയാണ്‌ വാസ്‌തു ശാന്തി അഥവ ഗൃഹ ശാന്തി . ഗ്രഹങ്ങളുടെ ദോഷകരമായ സ്വാധീനം തടയാനും പ്രതികൂല ഘടകങ്ങൾ നീക്കം ചെയ്‌ത്‌ സമാധാനമാരമായ അന്തരീക്ഷം സൃഷിക്കാനും വേണ്ടിയുള്ളതാണിത്‌. എല്ലാ പൂജകളും കഴിഞ്ഞാൽ പൂരോഹിതന്‌ ഭോജനം നൽകും. അദ്ദേഹത്തിന്റെ അനുഗ്രഹത്തിനും പ്രാർത്ഥനയ്‌ക്കുമായി ദക്ഷിണ നല്‌കുകയും ചെയ്യും. ഈ രണ്ട്‌ പൂജകളും വളരെ പ്രധാനമാണ്‌. ഗണപതി പൂജ, സത്യനാരായണ പൂജ, ലക്ഷ്‌മി പൂജ എന്നിവ പുരോഹിതന്റെ നിർദ്ദേശത്തിന്‌ അനുസരിച്ച്‌ ചെയ്യാവുന്നതാണ്‌

*ഗൃഹപ്രവേശത്തിൽ ചെയ്യാവുന്നതും ചെയ്യരുതാത്തതും
താഴെ പറയുന്ന കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ ഗൃഹപ്രവേശം പൂർണ്ണമാകില്ല വീടിന്റെ വാതിലുകൾക്ക്‌ കതക്‌ വച്ചില്ലെങ്കിൽ വീടിന്റെ മേൽക്കൂര മൂടിയെല്ലെങ്കിൽ വാസ്‌തു ദേവതയെ പൂജിച്ചില്ലെങ്കിൽ പുരോഹിതന്‌ ദക്ഷിണയും ഭോജനവും നൽകിയില്ലെങ്കിൽ ഗൃഹ നാഥ ഗർഭിണി ആണെങ്കിൽ ഗൃഹപ്രവേശ ചടങ്ങ നടത്തരുത്‌.

*ഗൃഹപ്രവേശം നടത്തുമ്പോൾ.
പുതിയ വീട്ടിലേക്ക്‌ താമസം മാറുമ്പോൾ ഇവ ഒന്നും ചെയ്‌തില്ലെങ്കിൽ ഗൃഹ വാസികൾക്ക്‌ പ്രശ്‌നങ്ങളും അസ്വസ്ഥതകളും അനുഭവപ്പെട്ടെന്ന്‌ വരാം. അതിനാൽ എല്ലാ ചടങ്ങുകളും ചിട്ടപ്രകാരം നടത്തിയതിന്‌ ശേഷം പുതിയ വീട്ടിലേക്ക്‌ താമസം മാറുക. ഗൃഹപ്രവേശ ചടങ്ങുകൾ പൂർത്തിയായാൽ കുടുംബാംഗങ്ങൾക്ക്‌ പുതിയ വീട്ടിലേക്ക്‌ താമസം മാറാം. പുതിയ വീട്‌ കുറച്ച്‌ ദിവസത്തേയ്‌ക്ക്‌ പൂട്ടരുതെന്ന്‌ പറയും അശുഭമായിട്ടാണ്‌ അത്‌ കണക്കാക്കുക.

NB ; ഈ പറഞ്ഞതിൽ പ്രാദേശികമായ വ്യത്യാസങ്ങൾ ഉണ്ടാകാം. അങ്ങനെയുള്ളത് കമന്റ് ചെയ്‌താൽ നമുക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ് .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *