പത്തനംതിട്ട : പിളരുമ്പോൾ വളരുന്ന കേരളാ കോൺഗ്രസ്സിനെ കടത്തിവെട്ടി കോൺഗ്രസ്സും ഇപ്പോൾ മുന്നേറുകയാണ് . കോൺഗ്രസ്സിന്റെ ജില്ലയിലെ ഗ്രൂപ്പുകളുടെ നേതാക്കന്മാർ തന്നെ ഇപ്പോൾ യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരസ്യമായി തങ്ങളുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ പ്രസ്താവനയുമായി രംഗത്തെത്തിയിരിയ്ക്കുന്നു. മുൻമന്ത്രിയും ജില്ലയിലെ എന്നല്ല കേരത്തിലെ തന്നെ സ്വീകാര്യനുമായ നേതാവുമായ അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പിന്റെ പിന്തുണയോടുകൂടി ഇപ്പോൾ നിലവിലെ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടി ജി നിധിനെ ജില്ലാ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുകയാണെന്ന് അടൂർ പ്രകാശിന്റെ നേതൃത്വത്തിൽ തീരുമാനിച്ചു. എ ഗ്രൂപ്പിൽ രൂക്ഷമായ വിഭാഗീയതതാണ് തുടരുന്നത് എന്നും അവർ പറയുന്നു . മുൻ എംഎൽഎ ശിവദാസൻ നായരുടെ സ്ഥാനാർത്ഥിയായി അടൂരിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് ജിതിനും, രാഹുൽ മാങ്കൂട്ടത്തിന്റെ പിന്തുണയോടെ രഞ്ജു മുണ്ടയിലും, അനീഷ് വരിക്കണ്ണാമലയുടെ പിന്തുണയോടെ ആൻസർ മുഹമ്മദുമാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിനൊക്കെ പുറമെ പരേതനായ നേതാവ് ഇന്ദുചൂഢന്റെ മകൻ വിജയ് ഇന്ദുചൂഡനായുള്ള മുറവിളിയും സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ് .


