കോന്നി – പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ വകയാർ ചന്ത ഭാഗത്തെ കലുങ്ക് നിർമ്മാണം നിർത്തി വെച്ചതിനാൽ ജനങ്ങൾ ദുരിതത്തിലാണ് . മറ്റുള്ള സ്ഥലങ്ങളിൽ പണികൾ നടക്കുമ്പോൾ ഈ കലുങ്ക് നിർമ്മാണം നിർത്തി വെച്ച കാര്യങ്ങൾ തിരക്കുമ്പോൾ കെ എസ് റ്റി പി അധികൃതർ ശെരിയായ ഉത്തരം നൽകുന്നില്ല എന്നാണ് പരാതി . കലുങ്കിൻറെ മുകളിൽ സ്ലാബുകൾ ക്രമീകരിച്ച് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തുവാൻ അധികൃതർക്ക് കഴിയണം . കോന്നി പഞ്ചായത്തിലെ പതിമൂന്നാം വാർഡും പ്രമാടം പഞ്ചായത്തുമായി ബന്ധിക്കുന്ന പ്രധാന പാതയുടെ കലുങ്ക് നിർമ്മാണം ആണ് നിർത്തിവെച്ചിരിക്കുന്നത് . ഈ കലുങ്ക് നിർമ്മാണം പൂർത്തീകരിക്കണം എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് പതിമൂന്നാം വാർഡ് അംഗം അനി സാബു തോമസ് കെ എസ് റ്റി പിയ്ക്കും കരാർ ഏറ്റെടുത്ത കമ്പിനിയ്ക്കും കത്ത് നൽകി
What do you feel about this post?
Like
Love
Happy
Haha
Sad

