സ്വർണക്കടത്ത്; രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ

Crime

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ രണ്ട് കസ്റ്റംസ് ഇൻസ്‌പെക്ടർമാർ അറസ്റ്റിൽ. ഡിആർഐയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരാണ് പിടിയിലായത്. പലപ്പോഴായി ഇരുവരുടെയും ഒത്താശയോടെ കടത്തിയത് 80 കിലോ സ്വർണമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. പിടിയിലായതിന് പിന്നാലെ പ്രതികൾ വിമാനത്താവളത്തിൽ വെച്ച് ബഹളം വെച്ചിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ചതിച്ചെന്നാണ് മൂന്ന് പേർ ബഹളം വെച്ചത്. ഇവരെ പിന്നീട് ഡിആർഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ദ്യോഗസ്ഥർ തങ്ങളെ മുൻപും സ്വർണം കടത്താൻ സഹായിച്ചിട്ടുണ്ടെന്ന് പ്രതികൾ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *