യോഗ കോഴ്‌സ് ജില്ലാതല ഉദ്ഘാടനം നടന്നു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോള്‍ കേരളയുടെ ഒരു വര്‍ഷ യോഗ കോഴ്സായ ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ന്റെ ജില്ലാതല ഉദ്ഘാടനം കത്തോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. റോഷന്‍ നായര്‍ മുഖ്യ അതിഥി ആയിരുന്നു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഷിബി, കോ-ഓര്‍ഡിനേറ്റിംഗ് ടീച്ചര്‍ ഡോ. സൂസി മാത്യു, യോഗ ഇന്‍സ്ട്രക്ടര്‍ സ്മിത എസ് നായര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *