മുഖ്യമന്ത്രി സംസാരിച്ചു കൊണ്ടിരിക്കെ മൈക്ക് കേടായി !!

Kerala Kottayam

കോട്ടയം – നാഗമ്പടത്ത് മുഖ്യമന്ത്രി ജില്ലാ ആസൂത്രണസമിതി കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ മൈക്ക് കേടായി. അൽപ്പനേരം പ്രസംഗം തടസ്സപ്പെട്ടു. മൈക്കിന്റെ കണക്‌ഷൻ വയറിൽ നിന്നുള്ള തകരാർ മൂലം 3 തവണ പൊട്ടലുചീറ്റലുകളുണ്ടായി. പൊടുന്നനെ മൈക്ക് കേടാവുകയും ചെയ്തു. വേദിയിൽ ഉണ്ടായിരുന്ന മന്ത്രി വി.എൻ.വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ അടുത്തെത്തി. ഇതിനിടെ ഒരു ഉദ്യോഗസ്ഥൻ വേറെ രണ്ടു മൈക്ക് കൊണ്ടുവന്നെങ്കിലും അതും ശരിയായില്ല. മൂന്നാമത്തെ മൈക്ക് സ്റ്റാൻഡിൽ ഉറപ്പിക്കുന്നതിനു പകരം ഓപ്പറേറ്റർ മുഖ്യമന്ത്രിയുടെ കയ്യിൽ കൊടുത്തെങ്കിലും അദ്ദേഹം അത് വാങ്ങിയില്ല. തുടർന്ന് അത് സ്റ്റാൻഡിൽ ഉറപ്പിച്ചു. മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്തു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പൊതുവേദിയിൽ ഒന്നും പ്രതികരികാഞ്ഞതിനാൽ വലിയ ചർച്ചയായില്ല !!.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *