തിരുവനന്തപുരം – സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഐ.റ്റി.ഡി പ്രോജക്ട് ഓഫീസുകൾ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസുകളുടെ കീഴിൽ നിലവിലുള്ള പട്ടികവർഗ പ്രൊമോട്ടർ ഹെൽത്ത് പ്രൊമോട്ടർമാരുടെ 1182 ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാരിൽ എത്തിക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങൾ പട്ടികവർഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപതികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവനസന്നദ്ധതയുള്ളവരും 10-ാംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ പട്ടികവർഗ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.റ്റി.ജി / അടിയ / പണിയ/ മലപണ്ടാര വിഭാഗങ്ങൾക്ക് 8-ാംക്ലാസ്സ് യോഗ്യത മതിയാവും. പ്രായപരിധി 20നും 35നും മധ്യേ. ഹെൽത്ത് പ്രൊമോട്ടർമാരായി പരിഗണിക്കപ്പെടുന്നവർക്ക് നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾ പഠിച്ചവർക്കും, ആയുർവേദം പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന . നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അതാത് ജില്ലകളിലെ പ്രോജക്ട് ഓഫീസ്, ട്രൈബൽ ഡവലപ്‌മെന്റ ഓഫീസ് മുഖന സമർപ്പിക്കണം. സമർപ്പിക്കുമ്പോൾ അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്. ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 31 വൈകുന്നേരം 5.00 മണി . നിയമന കാലാവധി രണ്ട് വർഷം. കൂടുതൽ വിവരങ്ങൾക്ക് റാന്നി ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസിലോ , റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പട്ടികവർഗ വികസന ഡയറക്ടർ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ടി.എ ഉൾപ്പെടെ 13,500 രൂപ ഓണറേറിയത്തിന് അർഹതയുണ്ടായിരിക്കുന്നതാണ്. ഫോൺ: 04735 227703


