കോഴിക്കോട് – എലത്തൂർ തീവണ്ടി തീവയ്പുകേസിൽ പ്രതിയെ കൊണ്ടുവരുന്ന വിവരം ചോർന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐജി പി വിജയൻ, ഗ്രേഡ് എസ്ഐ കെ മനോജ് കുമാർ എന്നിവർ പ്രതിയുമായി വന്ന പൊലീസ് സംഘത്തെ ബന്ധപ്പെട്ടിരുന്നു. ഈ ഉദ്യോഗസ്ഥരിൽ നിന്നാണോ വിവരം ചോർന്നത് എന്ന് കണ്ടെത്തുന്നതിന് ഇരുവരെയും മാറ്റിനിർത്തി അന്വേഷണം നടത്താനാണ് നിർദേശം. പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ പത്മകുമാറിനാണ് അന്വേഷണച്ചുമതല.


