തിരുവല്ല പൊലീസ് സ്‌റ്റേഷനിലേക്ക് പുഷ്പഗിരി മെഡിക്കല്‍ കോളജ് വിദ്യാർത്ഥികളുടെ മാര്‍ച്ച്

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്നും ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും പോലീസ് സംരക്ഷണം ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ട് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ തിരുവല്ല പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് താലൂക്ക് ആശുപത്രിക്ക് മുമ്പില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സ്‌റ്റേഷന് മുമ്പില്‍ പോലീസ് തടഞ്ഞു. ഹൗസ് സര്‍ജന്‍മാരുമായ ശ്രീജിത്ത്, നവീദ്, ഷമീം എന്നിവര്‍ പ്രസംഗിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാവും വരെ സമരം തുടരുമെന്ന് വിദ്യാര്‍ഥി നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *