കോന്നി: വന്യമൃഗ ശല്യവും തെരുവ് നായ് ശല്യവും മൂലം സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കേരളാ കോൺഗ്രസ് (എം) കോന്നി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് സംരക്ഷണം നല്കാൻ ഉത്തരവാദിത്വപ്പെട്ട സംസ്ഥാന സർക്കാർ, അതിൽ പരാജയപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം, വിഷയം ശ്രദ്ധയിൽ പെടുത്തിയ ഡോക്ടറെ പ്രതിയാക്കുന്നതിനുള്ള നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ കേരളാ കോൺഗ്രസ് (എം) നേതൃത്വം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ യോഗം ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ക്യാപ്റ്റൻ സി വി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, സംസ്ഥാന കമ്മറ്റി അംഗം ചെറിയാൻ കോശി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് കുമാർ വി കെ, ഈ എം ജോൺ, രാജൻ ഉതുപ്പാൻ, റജി തോമസ്,രാജീസ് കൊട്ടാരം, സാംകുട്ടി പി എ സ്സ്, ജോൺസൺ മൈലപ്ര,ബാബു കാവടശ്ശേരിൽ, രാജു ഫിലിപ്പ്,അശോകൻ കൊടുമുടി, രാജു പി സി,ലിനു വി ഡേവിഡ്, വിത്സൺ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ:
കേരളാ കോൺഗ്രസ് (എം) കോന്നി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ ഉത്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

