തിരുവനന്തപുരം : പുരോഹിതർക്ക് വിഷുകൈനീട്ടം നൽകാൻ മുൻ കേന്ദ്രമന്ത്രിയും കേരളത്തിലെ ബിജെപി പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ ആണ് കേന്ദ്ര പ്രതിനിധിയായി മുൻപന്തിയിൽ ഉണ്ടായിരുന്നത് . വിഷുദിനത്തിൽ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷിന്റെ വഞ്ചിയൂരിലെ വീട്ടിലാണ് ജാവദേക്കർ വിഷു ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. ക്രൈസ്തവ പുരോഹിതന്മരായ ഫാദർ വർക്കി ആറ്റുപുറം (വികാരി ജനറൽ, മലങ്കര സഭ), ഫാദർ ജോസഫ് വെൺമനത്ത് (ഡയറക്ടർ, മാർഗിഗോറിയസ് ലോ കോളേജ്) എന്നിവരെയും വിഷു ആഘോഷങ്ങൾക്ക് ക്ഷണിച്ചു. ഇരുവർക്കെല്ലാം വിഷു കൈനീട്ടം നൽകി സ്വീകരിച്ചത് ജാവദേക്കറാണ്. സോഷ്യൽ മാധ്യമങ്ങളിൽ ഈ ചിത്രങ്ങളെല്ലാം സഹിതം അദ്ദേഹം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബിജെപിക്ക് തിരിച്ചൊരു വിഷു കൈനീട്ടമായി പ്രശസ്ത ചൈൽഡ് സൈക്കോളജിസ്റ്റായ ഡോ. ഉമ്മൻ തോമസ് വിഷുദിനത്തിൽ ബിജെപിയിൽ ചേരുകയും ചെയ്തു .
What do you feel about this post?
Like
Love
Happy
Haha
Sad

