കിളിമാനൂർ – പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് യാത്രക്കാരനിൽ നിന്നും പണം തട്ടിപ്പറിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പഴയകുന്നുമ്മേൽ തട്ടത്തുമല, പാപ്പാല ചാക്കുടി ഉഷാ ഭവനിൽ സന്തോഷ്(31) ആണ് അറസ്റ്റിലായത്.
കിളിമാനൂർ സ്വദേശി രവി എന്നയാളുടെ കൈയിൽ നിന്നും ബസ്സിറങ്ങുന്ന സമയം പതിനായിരം രൂപ തട്ടിപ്പറിച്ച് രക്ഷപ്പെടാൻ നോക്കിയ കേസിലാണ് സന്തോഷ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 14നു രാവിലെ പോങ്ങനാട് നിന്നും കിളിമാനൂരിലേയ്ക്കു സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിലായിരുന്നു സംഭവം.
ഈ സമയം പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബസ് പരിശോധിച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ്, പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ, രാജി കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
What do you feel about this post?
Like
Love
Happy
Haha
Sad

