ഗ്രീൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനഹരിത തീർത്ഥാടന സംഗമം അന്ധകാരനഴിയിൽ

Special
Print Friendly, PDF & Email

എടത്വ: ഗ്രീൻ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംസ്ഥാന ഹരിത തീർത്ഥാടനം സംഗമം 2023 നാളെ മുതൽ അന്ധകാരനഴിയിൽ തുടക്കമാകും. വൈകിട്ട് 3ന് ചേർത്തല സെൻ്റ് മൈക്കിൾസ് കോളജ് എൻ.എസ്.എസ്, എൻ.സി.സി, ഗ്രീൻ കമ്മ്യൂണിറ്റി വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ കടൽ തീരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യും.പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുജിത ദിലീപ് ഉദ്ഘാടനം ചെയ്യും. ചേർത്തല സെൻ്റ് മൈക്കിൾസ് കോളജ് അസി. പ്രൊഫ. എബിൻ ആൽബർട്ട് ശുചികരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും.

വൈകിട്ട് 5ന് മനക്കോടം പാട്ടം എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന ഹരിത സംഗമം ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സജി.കെ. അവർകൾ ഉദ്ഘാടനം ചെയ്യും. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാനും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന സമിതി അംബാസിഡറുമായ ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യ പ്രഭാഷണം നടത്തും.കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് ആൻറപ്പൻ അമ്പിയായം അനുസ്മരണം നടത്തും.വൈകിട്ട് 7ന് ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നക്ഷത്ര നിരീക്ഷണം നടത്തും. 8.30 ന് സി.വി. വിദ്യാധരൻ്റെ നേതൃത്വത്തിൽ മരവും മനുഷ്യനും എന്ന വിഷയത്തിൻ ഹരിത ചർച്ച നടക്കും.സജി പി.പിപ്പടി സ്വാഗതവും പ്രേംകുമാർ സി.പി. ആര്യാട് ക്യതജ്ഞതയും അറിയിക്കും.

26ന് രാവിലെ 10.30ന് കടൽതീര ഉൾനാടൻ ആവാസ വ്യവസ്ഥയും മാറ്റങ്ങളും എന്ന വിഷയത്തിൽ ജാക്സൺ പൊള്ളയിൽ ,’കണ്ടലും തീര ജൈവ വൈവിദ്ധ്യവും ‘ എന്ന വിഷയത്തിൽ ആനന്ദൻ പൊക്കുടൻ, ‘ജൈവ വൈവിദ്ധ്യവും പരിപാലനവും ‘ എന്ന വിഷയത്തിൽ മുസ്തഫ പള്ളിക്കുന്ന് എന്നിവർ ക്ലാസ് നയിക്കുമെന്ന് ജനറൽ കൺവീനർ എ.ആർ. ബൈജു അറിയിച്ചു. നാട്ടുവഴി നടത്തം, വഞ്ചി യാത്ര എന്നിവയും നടക്കും. മുൻ കൂട്ടി രജിസ്റ്റർ ചെയ്ത സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള 50 പേരാണ് ക്യാമ്പിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *