പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന, കുളനട ഡിവിഷനിലെ മെഴുവേലി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട നെപ്പിക്കൽ പട്ടികജാതി കോളനിയിൽ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. അജയകുമാർ നിർവഹിച്ചു. ചടങ്ങിൽ പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫീസർ പി.എസ് കോശികുഞ്ഞ് പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനീത അനിൽ, വി.വിനോദ് എന്നിവരും മണ്ണു സംരക്ഷണ ഓഫീസ് ജീവനക്കാരായ സുർജിത് തങ്കൻ, ജെ.എസ്. ബെൻസി, എസ്.ബിന്ദു, ആർ.ജിൻസി, കസ്തൂരി പ്രസാദ്, എസ്.ശ്യാംകുമാർ, ഐ.നൗഷാദ്, കെ.കെ. രാജൻ, പ്രദേശവാസികൾ, ഗുണഭോക്താക്കൾ തുടങ്ങിയവരും പങ്കെടുത്തു. പദ്ധതി പ്രവർത്തനങ്ങൾക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.


