സ്വർണക്കടത്തിന് ബെൽറ്റിലെ ബക്കിളും !!

Gadget

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ചു 20 ,24 , 975 രൂപ വിലവരുന്ന സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജെൻസ് വിഭാഗം പിടികൂടി .ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഐഎക്സ് 434 വിമാനത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നുമാണ് 407 .85 ഗ്രാം സ്വർണ്ണം പിടികൂടിയത് .പരിശോധനകൾ എല്ലാം നടത്തി പുറത്തേയ്ക്ക് കടക്കുവാൻ ശ്രമിച്ച യാത്രക്കാരൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃതമായി കടത്തുവാൻ ശ്രമിച്ച സ്വർണ്ണം കണ്ടെത്തിയത് . കറുത്ത നിറത്തിൽ ബെൽറ്റിൻ്റെ ഹുക്ക് രൂപത്തിലും ചെയിൻ രൂപത്തിലുമാണ് സ്വർണ്ണം കൊണ്ടുവന്നത് .പിടിയിലായ തൃശൂർ സ്വദേശി നിഷാദിനെ എയർ കസ്റ്റംസ് ഇൻ്റലിജൻസിൻ്റെ നേതൃത്യത്തിൽ വിശദമായ ചോദ്യം ചെയ്തു വരുന്നു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *