ലോക പാലിയേറ്റീവ് ദിനാചരണം ; സ്വാന്തന ചങ്ങലയും സംഗീത സദസ്സും എടത്വായിൽ

Kerala Alappuzha
Print Friendly, PDF & Email

എടത്വ: ലോകപാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ആൽഫാ പാലിയേറ്റീവ് കുട്ടനാട് ലിങ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13ന് രാവിലെ 9ന് എടത്വാ ജംഗ്ഷനിൽ സ്വാന്തന ചങ്ങലയും സംഗീത സദസ്സും നടക്കും.

എടത്വ സെൻ്റ് ജോർജ്ജ് ഫെറോനാ പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തു ക്കാരൻ വീട്ടിൽ ഉദ്ഘാടനം ചെയ്യും.പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി വർഗ്ഗീസ്, എടത്വ സി.ഐ ഓഫ് പോലീസ് ആനന്ദബാബു എന്നിവർ സന്ദേശം നല്കും. പ്രശസ്ത പിന്നണി ഗായകൻ പ്രശാന്ത് പുതുക്കരി, ശ്രീനിവാസൻ, വൈഗാ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ സംഗീതസദസ്സ് നടക്കും.എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻ ണ്ടറി, തലവടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്ക്കൂൾ എൻ.എസ്എസ് വോളണ്ടിയേഴ്സ് സ്വാന്തന ചങ്ങലയിൽ അണിനിരക്കും

Leave a Reply

Your email address will not be published. Required fields are marked *