അടൂർ സ്വദേശിയായ യുവ എൻജിനീയറെ മുംബൈയിൽ കടലിൽ വീണ് കാണാതായി:

Food
Print Friendly, PDF & Email

മുംബെ: ഓഎന്‍ജിസി റിഗിലെ ജോലിക്കിടെ അടൂര്‍ സ്വദേശിയായ യുവാവ് കടലില്‍ വീണു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. അടൂര്‍ പഴകുളം ഓലിക്കല്‍ ഗ്രേസ് വില്ലയില്‍ ഗീവര്‍ഗീസിന്റെ മകന്‍ ഇനോസിനെയാണ് (25) കാണാതായത്.

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേരള മുഖ്യമന്തിക്ക് പരാതി നല്‍കി. ഓഎന്‍ജിസിയുടെ റിഗ്ഗിലെ ജോലിയ്ക്കിടെ അപകടം ഉണ്ടായി എന്‍ജിനീയറെ കടലില്‍ വീണ് കാണാതായി എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. മുംബൈയില്‍ ഓഎന്‍ജിസിയിലെ കരാര്‍ ജോലി പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെ വെള്ളിയാഴ്ച്ച രാത്രി ഏഴോടെയാണ് സംഭവം.

ഗുജറാത്തില്‍ സിസ്റ്റം പ്രൊട്ടക്ഷന്‍ കമ്പനിയില്‍ ഇലക്ട്രിക്കല്‍ വിഭാഗം എന്‍ജിനീയറാണ് കാണാതായ ഇനോസ്. ഒരുമാസമായി കരാര്‍ അടിസ്ഥാനത്തില്‍ ഓഎന്‍ജിസിയില്‍ ജോലി ചെയ്തുവരുകയായിരുന്നു. തന്നെ ഒരാള്‍ മാനസികമായി നിരന്തരം പീഡിപ്പിക്കുന്നുവെന്ന് യുവാവ് കൂട്ടുകാര്‍ക്ക് സന്ദേശം അയച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതായി ഇവര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *