അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥിയായി ജില്ലാ കളക്ടർ

Pathanamthitta
Print Friendly, PDF & Email

അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥിയായി ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ക്ലാസിലെത്തിയ കാഴ്ച വിദ്യാർത്ഥികൾക്ക് ഏറെ കൗതുകമായി. കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്‌കൂളിൽ അദ്ധ്യാപക ദിനമായതിനാൽ വിദ്യാർത്ഥികളായിരുന്നു ക്ലാസുകൾ നയിച്ചത്. എട്ടാം ക്ലാസുകാരിയായ ദേവനന്ദയുടെ മലയാളം ക്ലാസിൽ ഇരുന്ന് വഞ്ചിപ്പാട്ടിന്റെ ചരിത്രം കേൾക്കുമ്പോൾ ഒരു വിദ്യാർത്ഥിയുടെ കൗതുകം കളക്ടറുടെ കണ്ണുകളിലും കാണാമായിരുന്നു. ജില്ലാക്ഷേമ സമിതി വായനാ ആസ്വാദന അവാർഡ് വിതരണത്തിനായി കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്‌കൂളിൽ എത്തിയതായിരുന്നു ജില്ലാ കളക്ടർ. ഏറെക്കാലത്തിന് ശേഷം വിദ്യാർത്ഥിയായി ക്ലാസിലിരുന്നതിന്റെ ആവേശം തനിക്കുണ്ടെന്ന് പറഞ്ഞ കളക്ടർ കുഞ്ഞുണ്ണിമാഷിന്റെ കവിത വിദ്യാർഥികൾക്കൊപ്പം ആലപിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *