പത്തനംതിട്ട: പത്തനംതിട്ട ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ – ജില്ലാ ഒളിമ്പിക് അസോസിയേഷൻ – ജില്ലാ സ്പോർട്സ് കൌൺസിൽഎന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാ ഓപ്പൺ റോളർ സ്കേറ്റിംഗ് ചാംപ്യൻഷിപ് നടത്തി .പുത്തൻപീടിക മഡോണ ഇന്റർനാഷണൽ റെസിഡന്റിൽ സ്കൂൾ റോളർ സ്കേറ്റിംഗ് റിങ്കിൽ തുടങ്ങീ . നാല് വയസ്സിനു ഉള്ള മത്സരമാണ് കാണികൾക്കു കൗതുകമേറിയത് .പത്തനംതിട്ട
ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് ആർ .പ്രസന്നകുമാർ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ . അനിൽകുമാർ ഉത്ഘാടനം നിർവഹിച്ചു .ജില്ലാ വ്യാപാരവ്യവസായി യൂണിറ്റ് പ്രസിഡന്റ് അബു നിവാസ് മുഖ്യ അഥിതി ആയി .
ജില്ലാ സെക്രട്ടറി മിലിന്ദ് വിനായക് പി .എം, സീനിയർ വൈസ് പ്രസിഡന്റ് സുകു പി .കെ ,ജില്ലാ ട്രെഷറർ അഫ്സൽ എസ് ,സ്പോർട്സ് കൌൺസിൽ നോമിനീ മനോജ് വിനായക , എക്സിക്യൂട്ടീവ് മെമ്പർ മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു .ജില്ലയുടെ വിവിധ സ്കൂളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും 200- ൽ പരം സ്കാറ്റേഴ്സ് പങ്കെടുത്തു .വിജയികൾക്ക് സമ്മാനദാനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമലയിൽ വിതരണം ചെയ്തു .


