പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവസരങ്ങളും, അവകാശങ്ങളും, തിരികെ നൽകണം. ദളിത് ഫ്രണ്ട് (എം ).

Kottayam
Print Friendly, PDF & Email

കോട്ടയം : പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും, ദളിത് ക്രൈസ്തവർക്കും,കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും ആനുകൂല്യങ്ങളും ഭരണഘടന പരിരക്ഷകളും, തിരികെ ലഭിക്കണമെന്ന് ദളിത് ഫ്രണ്ട് (എം ) സംസ്ഥാന നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.. കണ്ണൂർ ദന്തൽ കോളേജിൽ കൊലചെയ്യപ്പെട്ട നിതിൻ രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യുവാനും, മരണം സിബിഐ അന്വേഷിക്കണമെന്നും യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഉഷാ ലയം ശിവരാജന്റെ അദ്ധ്യക്ഷതയിൽ കോട്ടയം കേരള കോൺഗ്രസ് (എം സംസ്ഥാന കമ്മിറ്റി ഹാളിൽ കൂടിയ യോഗം കേരള കോൺഗ്രസ് (എം ) സംസ്ഥാന ട്രഷറർ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.സി.ജയകുമാർ, പ്രഭ . വി. മറ്റപ്പള്ളി , രാമചന്ദ്രൻ അള്ളുപുറം, ടി.കെ. അപ്പുക്കുട്ടൻ, എൻ. കെ .ശരത് ചന്ദ്രൻ, സി. കെ.രാജൻ, സി.ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

@ ബിജു നൈനാൻ മരുതുക്കുന്നേൽ

Leave a Reply

Your email address will not be published. Required fields are marked *