ബംഗളൂരു – എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗീരീഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരണപ്പെട്ടത്. കെങ്കേരി ബിജിഎസ് നേഴ്സിംഗ് കോളജിലെ നാലാം വർഷ ബിഎസ്‌സി നേഴ്സിംഗ് വിദ്യാർത്ഥികളായിരുന്നു ഇരുവരും.
മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപമാണ് അപകടം നടന്നത്.
ഇരുവരുടെയും മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പഠനം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രിയപ്പെട്ട രണ്ടു യുവാക്കളുടെ വേർപാട് നാടിനെയും സഹപാഠികളെയും ഒന്നുപോലെ കണ്ണീരിലാഴ്ത്തി. മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ.


