പത്തനംതിട്ട : കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ ( കെ എസ് ജി എ എം ഒ എ ) യാത്രയയപ്പ് സമ്മേളനവും ഉജ്ജ്വല അവാർഡ് ജേതാവിന് അനുമോദാനവും സംഘടിപ്പിച്ചു. കെ എസ് ജി എം ഒ എ രക്ഷാധികാരി ഡോ. കൃഷ്ണകുമാർ ആർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഡോ രജിത ടി വർഗീസ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വി .ജെ സെബി മുഖ്യപ്രഭാഷകനായ ചടങ്ങിൽ വിരമിച്ച ഡോക്ടർമാരായ ഡോ സൂസൻ ബ്രൂണോ, ഡോ രമാദേവി .എ .ബി, ഡോ ആത്മശ്രീ എന്നിവർക്ക് യാത്രയയപ്പും ഉജ്ജ്വല അവാർഡ് ജേതാവ് ഡോ ശ്രീല .ആർ ന് അനുമോദനവും നൽകി. സംസ്ഥാന ട്രഷർ ഡോ ഹരികുമാർ നമ്പൂതിരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ഷൈൻ .എസ്, ദക്ഷിണ മേഖല ചെയർമാൻ ഡോ മനോജ് എം, സംസ്ഥാന വനിതാ കമ്മറ്റി ചെയർപേഴ്സൺ ഡോ വഹീദ റഹ്മാൻ, ജില്ല സെക്രട്ടറി ഡോ പാർവതി സി.എ, ഡോ ആനന്ദ് .വി , ഡോ മീര രവീന്ദ്രൻ, ഡോ ഹേമ .എൽ , ഡോഅജയൻ, ഡോ വിനോദ് നാഥ്, ഡോ കാർത്തിക .കെ .എൽ എന്നിവർ സംസാരിച്ചു.



