അടൂർ നഗരസഭയിലെ 18 കേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Pathanamthitta
Print Friendly, PDF & Email

അടൂർ- നഗരസഭയിലെ 18 കേന്ദ്രങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വിച്ച് ഓൺ ചെയ്തു. ഗുരുമന്ദിരം, പ്ലാവിളത്തറ, ചേന്തുകുളം, ഊട്ടിമുക്ക്, ആനന്ദപ്പള്ളി, അട്ടകുളം, വലിയകുളം കാഞ്ഞിരവേലിൽ, പാർഥസാരഥി കുളം, ഹോളി ഏഞ്ചൽസ് റീത്തുപള്ളി, എഎംജെ ഓഡിറ്റോറിയം ജംഗ്ഷൻ കണ്ണങ്കോട്, പിഡബ്ല്യുഡി ഓഫീസ് ജംഗ്ഷൻ, ടിബി ജംഗ്ഷൻ, കോട്ടമുകൾ, മിനി ഇൻഡസ്ട്രീസ് പരുത്തിപ്പാറ, അയ്യപ്പൻപാറക്ഷേത്രം ജംഗ്ഷൻ, കടുവങ്കൽ പടി, നെല്ലിമൂട്ടിൽ പടി, മൂന്നാളം കോട്ടക്കത്തറ എന്നിവിടങ്ങളിലാണ് എംഎൽഎ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ലൈറ്റ് സ്ഥാപിച്ചത്. അടൂർ നഗരസഭ ചെയർപേർസൻ കെ മഹേഷ് കുമാർ അധ്യക്ഷനായി. കൗൺസിലർമാരായ ഡി സജി, ദിവ്യാ റജി മുഹമ്മദ്, ജി പ്രസാദ്, അനിതാ ദേവി, രമേശ് വരിക്കോലിൽ, അപ്സര സനൽ, രജനി രമേശ്, ബീന ബാബു, ബിന്ദു കുമാരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *