പത്തനംതിട്ട പി.ആർ.ഡി യിൽ ഫോട്ടോഗ്രാഫർ, വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷിക്കാം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് പത്തനംതിട്ട ജില്ല ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്തനംതിട്ട ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. വൈഫൈ സംവിധാനമുള്ള കാമറകൾ കൈവശമുള്ളവർക്കും ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടാഗ്രാഫർമാരായി സേവനമനുഷ്ഠിച്ചവർക്കും പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്തവർക്കും മുൻഗണന. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ആരോപണ വിധേയരോ അച്ചടക്ക നടപടി നേരിട്ടവരോ ആകരുത്. അപേക്ഷകർ തങ്ങളുടെ പരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്ന് സ്വഭാവ സർട്ടിഫിക്കറ്റും തങ്ങൾക്കെതിരെ കേസുകൾ ഇല്ലെന്ന് സംബന്ധിച്ച രേഖയും അപേക്ഷയോടൊപ്പം ഹാജരാക്കണം.

ഡിജിറ്റൽ എസ്എൽആർ/മിറർലെസ് കാമറ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ ചിത്രം എടുക്കാനാകണം. അസൽ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പരിശോധനയ്ക്കും അഭിമുഖത്തിനും പ്രായോഗികപരീക്ഷയ്ക്കും എത്തുന്നവർ കാമറയും അനുബന്ധ ഉപകരണങ്ങളും അസൽ രേഖകളും ഹാജരാക്കണം.
ഒരു ദിവസം ഫോട്ടോ കവറേജ് നടത്തുന്ന ആദ്യപരിപാടിക്ക് 700 രൂപയും തുടർന്ന് എടുക്കുന്ന രണ്ടു പരിപാടികൾക്ക് 500 രൂപ വീതവും പ്രതിഫലം നൽകും. ഫോട്ടോ കവറേജിനായി ഒരാൾക്ക് ഒരു ദിവസം പരമാവധി 1,700 രൂപയാണ് പ്രതിഫലം.
അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡേറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും സ്വന്തമായുള്ള കാമറയുടെ വിവരങ്ങളും സഹിതം 2026 ജൂൺ 20 വൈകിട്ട് അഞ്ചിനുള്ളിൽ പത്തനംതിട്ട കലക്ടറേറ്റിലെ ജില്ല ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കണം. ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ (എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്/ആധാർ/തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്/പാൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്/ പാസ്‌പോർട്ട്) പകർപ്പ്, മുമ്പ് എടുത്തതോ പ്രസിദ്ധീകരിച്ചതോ ആയ മൂന്ന് ഫോട്ടോകളുടെ പ്രിന്റ് / പ്രസിദ്ധീകരിച്ച പത്രഭാഗത്തിന്റെ ഫോട്ടോകോപ്പി എന്നിവ അപേക്ഷയിൽ ഉൾപെടുത്തണം. എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തണം. വിലാസം: ജില്ല ഇൻഫർമേഷൻ ഓഫീസ്, കലക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട- 689645. ഫോൺ: 0468 2222657.

*വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷിക്കാം

ഇൻഫർമേഷൻ ആൻഡ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് പത്തനംതിട്ട ജില്ല ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗർ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്തനംതിട്ട ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം.
പ്രീഡിഗ്രി/ പ്ലസ്ടു അഭിലഷണീയ യോഗ്യത. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ന്യൂസ് ക്ലിപ്പ് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം. പി.ആർ.ഡിയിൽ പ്രവൃത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുൻഗണന. സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ കാമറയും നൂതന അനുബന്ധ ഉപകരണങ്ങളും ഉള്ളവരായിരിക്കണം.

വിഷ്വൽ വേഗത്തിൽ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും വാർത്താ അവബോധവും ഉണ്ടായിരിക്കണം. പ്രൊഫഷണൽ എഡിറ്റ് സോഫറ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്‌ടോപ് സ്വന്തമായി ഉണ്ടായിരിക്കണം. ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയക്കാനുള്ള സംവിധാനം ലാപ്ടോപ്പിൽ ഉണ്ടായിരിക്കണം. സ്വന്തമായി എഡിറ്റ് സ്യൂട്ട്, നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിങ് സൗകര്യങ്ങൾ ഉള്ളത് അധിക യോഗ്യതയായി പരിഗണിക്കും. ലൈവായി വീഡിയോ ട്രാൻസ്മിഷൻ, സ്വന്തമായി ബാക്ക്പാക്ക് പോർട്ടബിൾ വീഡിയോ ട്രാൻസ്മിറ്റർ സംവിധാനങ്ങൾ ഉള്ളവർക്ക് മുൻഗണന. പരിപാടി നടന്ന് അരമണിക്കൂറിനകം വാട്‌സ്ആപ്, ടെലഗ്രാം തുടങ്ങി ജില്ല ഇൻഫർമേഷൻ ഓഫീസർ നിഷ്‌കർഷിക്കുന്ന മാധ്യമങ്ങളിലൂടെ (മറ്റ് സാമൂഹിക മാധ്യങ്ങൾ ഉൾപ്പെടെ) വീഡിയോ നൽകണം. അസൽ രേഖകളുടെയും ഉപകരണങ്ങളുടെയും പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. പരിശോധനയ്ക്കും അഭിമുഖത്തിനും പ്രായോഗികപരീക്ഷയ്ക്കും എത്തുന്നവർ കാമറയും അനുബന്ധ ഉപകരണങ്ങളും അസൽ രേഖകളും ഹാജരാക്കണം. ജില്ല ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ പരിധിയിൽ 1200 രൂപയും അതിന് മുകളിലേക്ക് 1500 രൂപയുമാണ് പ്രതിഫലം.
ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. സ്വന്തമായി വാഹനം ക്രമീകരിച്ച് കവറേജ് നടത്താൻ കഴിയണം. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ വീഡിയോ മാധ്യമങ്ങൾക്ക് നൽകുന്നതിന് മൾട്ടി സിം ഡോങ്കിൾ ഉണ്ടായിരിക്കണം. ക്രിമിനൽ കേസിൽ പെട്ടവരോ ശിക്ഷിക്കപ്പെട്ടവരോ കുറ്റാരോപണ വിധേയരോ ക്രിമിനൽ പാശ്ചാത്തലമുളളവരോ ആകരുത്. അപേക്ഷകർ താമസപരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസറിൽ നിന്ന് സ്വഭാവ സർട്ടിഫിക്കറ്റും തങ്ങൾക്കെതിരെ കേസുകളില്ലെന്ന് സംബന്ധിച്ച രേഖയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, എഡിറ്റിങ്ങ് പ്രാവീണ്യം തെളിയിക്കുന്ന വീഡിയോ ക്ലിപ് അടങ്ങിയ സി.ഡി/ പെൻഡ്രൈവ്, മേൽപറഞ്ഞ അനുബന്ധ ഉപകരണങ്ങളുടെ പട്ടിക എന്നിവ ഹാജരാക്കണം. 2026 ജൂൺ 20 വൈകിട്ട് അഞ്ചിനുള്ളിൽ ജില്ല ഇൻഫർമേഷൻ ഓഫീസ്, കലക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട- 689645. വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0468 2222657.

Leave a Reply

Your email address will not be published. Required fields are marked *