പ്രിയപ്പെട്ടവരെ,
ഗൾഫ് പ്രവാസത്തിന്റെ വേറിട്ട കഥ പറയുന്ന “മരുഭൂമിയിലെ മറുജീവിതങ്ങൾ” എന്ന മുൻ പ്രവാസി ജീവകാരുണ്യ പൊതു പ്രവർത്തകനായിരുന്ന ശ്രീ. അമാനുള്ളയുടെ ഓർമ്മകൾ കുറിച്ചിട്ട പുസ്തകത്തിന്റെ ഹിന്ദി വിവർത്തനവും പ്രസിദ്ധീകരത്തിന് ഒരുങ്ങുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ സ്വീകാര്യത ലഭിച്ച ഈ പുസ്തകം ഹിന്ദി വായനക്കാരിലേക്ക് കൂടി എത്തുന്നതിന്റെ സന്തോഷം ഈ അവസരത്തിൽ പങ്കുവെക്കുന്നു. ഹിന്ദി പുസ്തക പതിപ്പിന്റെ കവർ പ്രകാശിപ്പിക്കുന്നു.
*രേഗിസ്ഥാൻ കി അൻദേഖി സിന്ദഗിയാം* എന്ന പേരിൽ പുസ്തകത്തിന്റെ ഹിന്ദി വിവർത്തനം തയ്യാറാക്കിയത് നിപുണ ശശിധരനാണ്.
ഡോ. ആർസുവിന്റെ നേതൃത്വലുള്ള ഭാഷാസമന്വയ വേദിയാണ് ഹിന്ദി വിവർത്തനത്തിനുള്ള വഴിയൊരുക്കിയത്. ഇതിനകം തമിഴിൽ
“പാലൈച്ചുനൈ” എന്നപേരിൽ രണ്ട് പതിപ്പുകൾ പിന്നിട്ട ഈ പുസ്തകത്തിന് മികച്ച തമിഴ് വിവർത്തന കൃതിക്കുള്ള ( വിവ. സുനിൽ ലാൽ മഞ്ഞാലുംമൂട്) 2024ലെ അവാർഡ് ലഭിച്ചിട്ടുണ്ട്.
“മരുഭൂമിയിലെ മറുജീവിതങ്ങൾ” എന്ന പുസ്തകം കേരള യൂണിവേഴ്സിറ്റി ബി.എ ഡിഗ്രിക്കും, അതിന്റെ തമിഴ് വിവർത്തനമായ പാലൈച്ചുനൈ
പി.ജി ക്ലാസിലും പ്രധാന പാഠപുസ്തകവുമാണ്.
“രേഗിസ്ഥാൻ കി അൻദേഖി സിന്ദഗിയാം “എന്ന ഹിന്ദി പതിപ്പിന് കവർ ഒരുക്കിയത് പ്രശസ്ത ചിത്രകാരനായ സലിം റഹ്മാനാണ്.
റിവർ ബുക്സ് ആണ് പ്രസാധകർ. ഇന്ന് വൈകിട്ട് പുസ്തകത്തിന്റെ കവർ പ്രകാശനം കോക്സിക്കോഡ് വെച്ച് നടക്കും. പുസ്തകം മെയ് അവസാന വാരം പുറത്തിറങ്ങും.
സ്നേഹത്തോടെ, എം അമാനുള്ള, വക്കം തിരുവനന്തപുരം.





