ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: അന്യായമായ ഗ്യാസ് വിലവർദ്ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനെതിരെയും കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി .പത്തനംതിട്ട അബാൻ ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ സമാപിച്ചു തുടർന്ന് നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ്‌ മാണിക്യം കോന്നിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രസാദ് ആനന്ദഭവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഉല്ലാസ് എം കെ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ എം രാജ, എൻ കെ. നന്ദകുമാർ,മുൻ നഗരസഭ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ്‌ അഹമ്മദ് റ്റി റ്റി, കേരള വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ്‌ റഹിം മക്കാർ, കേറ്ററിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ ചെറിയാൻ ജോസഫ്, ബേക്കേഴ്സ് അസോസിയേഷൻ ആറന്മുള മണ്ഡലം ട്രഷറാർ രാജീവ്‌ ആർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ സുനിത ബിജു, സന്തോഷ്‌ മാത്യു എന്നിവർ പ്രസംഗിച്ചു. ധർണ്ണയ്ക്ക് മുന്നോടിയായി നടന്ന പ്രകടനത്തിന് ജില്ലാ ട്രഷറർ രാജേഷ് ജി നായർ,നവാസ് തനിമ, സക്കീർ ശാന്തി, ശശി ഐസക്, ജോമോൻ തിരുവല്ല, സോണി സഖറിയാ, സോബി ഓമല്ലൂർ,റ്റി.എ. മത്തായി, ഹരിച്ചന്ദ്രൻ സോപാനം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *