പത്തനംതിട്ട – എ.കെ.വി പ്രൊഡക്ഷക്ഷന്റെ ബാനറിൽ അജയകുമാർ വല്ലുഴത്തിൽ നിർമ്മിക്കുന്ന സിനിമയുടെ പൂജയും സ്വിച്ചോണും പാലക്കാട് ചെർപ്പുളശ്ശേരിയിൽ വെച്ച് നടന്നു. പത്തനംതിട്ടയുടെ പ്രകൃതിയും പടയണിയും പഞ്ചഭൂതങ്ങളുമെല്ലാം ഇഴചേരുന്ന ” പച്ചില ” എന്ന ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് മുമ്പ് മനോരമയിൽ അടക്കം മാധ്യമ പ്രവർത്തകനായിരുന്ന ദീപ്തിഷ് ആണ്.
പൂർണമായും പത്തനംതിട്ടയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നമ്മുടെ നാട്ടിലെ നിരവധി കലാകാരൻമാർക്ക് അവസരം കൊടുക്കുന്നുണ്ട്… നമ്മുടെ നാടിൻ്റെ സ്വന്തം കലാരൂപമായ പടയണിയുടെ പെരുമ ലോകത്തെ അറിയിക്കുന്ന എന്ന ഉദ്യമമായിരിക്കും ഈ ചിത്രം. എന്ന് നിർമ്മാതാവായ അജയകുമാർ വല്ലുഴത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. !!



