ലൈഫ് ലൈൻ പീഡിയാട്രിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടത്തി

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – ലൈഫ് ലൈൻ ആശുപത്രിയുടെ പുതിയ പീഡിയാട്രിക് ഇൻസ്റ്റിറ്റ്യൂട്ട് ബ്ലോക്കിന്റെ ശിലാസ്ഥാപനം മലങ്കര മാർത്തോമാ സുറിയാനി സഭാ പരമാധ്യക്ഷൻ മോസ്റ്റ് റെവ. ഡോ തിയോഡോഷ്യസ് മാർ തോമ്മാ മെത്രാപ്പോലീത്ത നിർവഹിച്ചു. റൈറ്റ് റെവ. മാത്യൂസ് മാർ സെറാഫിം എപ്പീസ്‌കോപ്പാ, റൈറ്റ് റെവ. മാത്യൂസ് മാർ മക്കാറിയോസ് എപ്പീസ്‌കോപ്പാ, എന്നിവർ സഹ കാർമ്മീകരായിരുന്നു.

ഒൻപതു നിലയിൽ പണിയുന്ന പീഡിയാട്രിക് ബ്ലോക്കിൽ ഏകദേശം ആയിരത്തോളം പേരെ ഉൾക്കൊള്ളാവുന്ന പീഡിയാട്രിക് ഔട്ട് പേഷ്യന്റ് ഏരിയ, 35 കുട്ടികളെ ചികിൽസിക്കാവുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള പീഡിയാട്രിക് ഐസിയൂ, കിടത്തി ചികിത്സക്കായി മികച്ച സൗകര്യമുള്ള എൺപതില്പരം മുറികൾ തുടങ്ങിയവയാണ് ഉണ്ടാവുക.

ശിലാസ്ഥാപനത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ സ്വാഗതവും ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ കൃതജ്ഞതയും രേഖപ്പെടുത്തി.


ഫോട്ടോ ക്യാപ്ഷൻ

ലൈഫ് ലൈൻ പീഡിയാട്രിക് ബ്ലോക്കിന്റെ ശിലാസ്ഥാപന ചടങ്ങിൽ മലങ്കര മാർത്തോമാ സുറിയാനി സഭാ പരമാധ്യക്ഷൻ മോസ്റ്റ് റെവ. ഡോ തിയോഡോഷ്യസ് മാർ തോമ്മാ മെത്രാപ്പോലീത്ത ശിലയെ വാഴ്ത്തുന്നു. റൈറ്റ് റെവ. മാത്യൂസ് മാർ സെറാഫിം എപ്പീസ്‌കോപ്പാ, റൈറ്റ് റെവ. മാത്യൂസ് മാർ മക്കാറിയോസ് എപ്പീസ്‌കോപ്പാ, ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ, സീനിയർ വികാരി ജനറാൾ റെവ ടി കെ മാത്യു, റെവ അലക്സാൻഡർ തോമസ്, ഇമ്മാനുവേൽ മാർത്തോമാ പള്ളി വികാരി റെവ വര്ഗീസ് ജോൺ, എന്നിവരെയും കാണാം.

Leave a Reply

Your email address will not be published. Required fields are marked *