അനക്കല്ലിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.

Pathanamthitta Politics
Print Friendly, PDF & Email

കോന്നി: കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിഞ്ഞൊട്ടയ്ക്കൽ വാർഡിലെ അനക്കല്ല് കേന്ദ്രീകരിച്ച് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം കോൺഗ്രസ് അംഗത്വം സ്വീകരിച്ച സി പി എമ്മിൽ നിന്നും എത്തിയ അംഗങ്ങൾക്ക് സ്വീകരണം നൽകി. യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫസതീഷ് കൊച്ചുപറമ്പിലിൻ്റെ വിജയത്തിനായി സ്ക്വാഡ് രൂപീകരിച്ചു. വാർഡ് പ്രസിഡൻ്റ് ജി.സണ്ണിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വെസ്പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. എസ്. സന്തോഷ് കുമാർ, പ്രവീൺ പ്ലാവിളയിൽ, തോമസ് കാലായിൽ, ജേക്കബ് ജോൺ, കെ.റ്റി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. കമ്മിറ്റി അംഗങ്ങൾ യൂണിറ്റ് പ്രസിഡൻ്റ്: ബിജുകോശി പറപ്പള്ളിൽ, വൈസ് പ്രസിഡൻ്റ് ബിനു ജോർജ്ജ്, ജനറൽ സെക്രട്ടറി ബാബു വർഗ്ഗീസ്, ജോ. സെക്രട്ടറി ലിജു, ട്രഷറർ എബി ശാമുവേൽ

Leave a Reply

Your email address will not be published. Required fields are marked *