‘യുക്തിയിലേക്കും ഉത്തരവാദിത്തത്തിലേക്കും മടങ്ങുക’ ; ഇറാന് ശക്തമായ സന്ദേശവുമായി യു.എ.ഇ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്

World
Print Friendly, PDF & Email

അബുദാബി : ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ സൈനിക നടപടികളെ ശക്തമായി വിമർശിച്ച് യു.എ.ഇ പ്രസിഡൻഷ്യൽ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്. അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ പ്രാദേശിക അസ്ഥിരത വർദ്ധിപ്പിക്കുകയാണ് ചെയ്യുക എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് മേഖലയിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്തുന്നതിനായിരിക്കും കാരണമാവുക എന്നും അൻവർ ഗർഗാഷ് മുന്നറിയിപ്പ് നൽകി.

അയൽക്കാരുമായി ഇടപെടുന്നതിൽ യുക്തിയിലേക്കും ഉത്തരവാദിത്തത്തിലേക്കും മടങ്ങണമെന്ന് അദ്ദേഹം ഇറാനോട് ആവശ്യപ്പെട്ടു. ഈ സംഘർഷം വഴി, ഇറാനെ പ്രദേശത്തിന്റെ പ്രാഥമിക അപകട സ്രോതസ്സായും, ഇറാന്റെ മിസൈൽ പദ്ധതി സ്ഥിരതയ്ക്ക് ശാശ്വത ഭീഷണിയായും എല്ലാവരും സ്ഥിരീകരിക്കുകയാണ് ചെയ്തത് എന്നും അൻവർ ഗർഗാഷ് സൂചിപ്പിച്ചു. നിങ്ങളുടെ അയൽക്കാരെ യുക്തിസഹമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുക, എന്നും അദ്ദേഹം ഇറാനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *