മലയാലപ്പുഴ ഗവ.എൽപി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം

Gadget
Print Friendly, PDF & Email

മലയാലപ്പുഴ ഗവ.എൽപി സ്‌കൂളിലെപുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ.യു.ജനീഷ്കുമാ ർഎംഎൽഎ നിർവഹിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ്ജ് കെ.ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത്അംഗംജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുജാത അനിൽ, രാഹുൽ വെട്ടൂർ, സ്ഥിരം സമിതി അധ്യക്ഷരായ എസ്. ബിജു, പ്രീജ പി. നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയിൽ, പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു, സുമാ രാജശേഖരൻ, രജനീഷ് ഇടമുറി, മഞ്ജേഷ് വടക്കിനേത്ത്, എൻ. വളർമതി, ഷീബാ രതീഷ്, കെ.ആശാ കുമാരി, ബിന്ദു ജോർജ്, വി.വി. സന്തോഷ് കുമാർ, കോന്നി എ.ഇ.ഒ ടി.എസ്. സന്തോഷ് കുമാർ, സിഡിഎസ് ചെയർപേഴ്സൻ എ. ജലജകുമാരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മലയാലപ്പുഴ മോഹനൻ, പി.എസ്. ഗോപാലകൃഷ്ണപിള്ള, ദിലീപ് കുമാർ, പത്മ ഗിരീഷ്, സ്‌കൂൾ ഹെഡ്മിസ്ട്രസ്വി.എം. ഷൈനി, പി.ഡബ്ല്യു.ഡി എൻജിനിയർ വി.കെ. ജാസ്മിൻഎന്നിവർപ്രസംഗിച്ചു. 1.20 കോടി രൂപ ചെലവിലാണ് കെട്ടിട നിർമാണം. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. 246.36 ചതുരശ്രമീറ്റർ വിസ്തീർണത്തിൽ മൂന്ന് ക്ലാസ് മുറികളും മീറ്റിംഗ് ഹാൾ, ലാബ്, ലൈബ്രറി, ടോയ്ലറ്റുകൾ, ചുറ്റുമതിൽ, സംരക്ഷണഭിത്തി, പ്രവേശന കവാടം എന്നിവയാണ്പുതിയതായി നിർമിക്കുന്നത്.കെട്ടിട നിർമാണം കുറ്റമറ്റ രീതിയിൽ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *